Thursday 12 November 2020 12:08 PM IST : By സ്വന്തം ലേഖകൻ

‘പഴയ ശീലങ്ങൾ നമ്മളെ ഒരിക്കലും വിട്ടുപോകില്ല’ ; മാധ്യമപ്രവ‍ർത്തകയായിരുന്നു കാലത്തെ ശീലത്തെക്കുറിച്ച് സുപ്രിയ

supp

തിരക്കേറിയ സിനിമാ നി‍ർമാതാവ് ആകുന്നതിന് മുൻപ്, അതിലും തിരക്കേറിയ മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ മോനോൻ. ഇപ്പോഴിതാ വീട് അടുക്കിപെറുക്കലിനിടയിൽ പഴയ കാലത്തെ ഒരു ഒ‍ാ‍ർമകുറിപ്പ് കിട്ടിയത് പ്രേക്ഷകരോടൊപ്പം ഷെയ‍ർ ചെയ്തിരിക്കുകയാണ് സുപ്രിയ.

മാധ്യമപ്രവർത്തകയായിരുന്ന കാലത്ത് കൊണ്ടു നടക്കാറുള് ഡയറി കണ്ടുകിട്ടിയതിനെ പറ്റിയായിരുന്നു സുപ്രിയയുടെ പോസ്റ്റ്.

'ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിനിടെ 2011ൽ ഉപയോ​ഗിച്ചിരുന്ന പഴയ നോട്ട് ബുക്ക് കിട്ടി. അതില്ലാതെ ഞാൻ എവിടേയും പോയിട്ടില്ല. ഇപ്പോൾ പോലും എവിടെ പോകുമ്പോഴും ഒരു ചെറിയ നോട്ട്ബുക്കും പേനയും ഞാൻ കൈയിൽ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലല്ലോ. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് ഇത് എളുപ്പം മനസിലാക്കാൻ സാധിക്കും', സുപ്രിയ പറയുന്നു.

9, ഡ്രൈവിങ് ലൈസൻസ് എന്നീ സിനിമകളാണ് കഴിഞ്ഞവർഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുപ്രിയ നി‍ർമിച്ചത്.

Tags:
  • Movies