Tuesday 04 August 2020 09:06 AM IST : By സ്വന്തം ലേഖകൻ

‘അല്ലിയുടെ വീട്ടിൽ താമസിക്കാൻ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ’! പൃഥ്വിക്കും സുപ്രിയയ്ക്കും മകൾ ഏർപ്പെടുത്തിയ നിബന്ധനകള്‍

prithviraj

പ്രേക്ഷകരുടെ പ്രിയതാരകുടുംബമാണ് പൃഥ്വിരാജിന്റെത്. പൃഥ്വിയുടെയും ഭാര്യ സുപ്രിയയുയുടെയും മകൾ അല്ലി എന്ന അലംകൃതയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുക പതിവാണ്.

ഇപ്പോഴിതാ, സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അല്ലിയുടെ ഒരു കുഞ്ഞ് കുറിപ്പാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

തനിക്കും പൃഥ്വിക്കും മകൾ മകൾ വീട്ടിൽ ഏർപ്പെടുത്തിയ നിബന്ധനകളാണ് കുറിപ്പിൽ ഉള്ളതെന്ന് സുപ്രിയ. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് അല്ലിക്കുട്ടിയുടെ കണ്ടീഷൻ.

ഫോൺ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍. എന്തായാലും അല്ലിക്കുട്ടിയുടെ കുറിപ്പ് ഇതിനോടകം വൈറൽ ആണ്.