Saturday 12 October 2019 04:17 PM IST : By സ്വന്തം ലേഖകൻ

നിറചിരിയോടെ അച്ഛന്റെ നെഞ്ചിൽ ചേർന്ന് ‘അല്ലിക്കുഞ്ഞാവ’! ഓർമചിത്രം പങ്കുവച്ച് സുപ്രിയ: ഏറ്റെടുത്ത് ആരാധകർ

alli-new

പൃഥ്വിരാജിനും മകൾ അലംകൃതയ്ക്കുമൊപ്പമുള്ള, ‘വനിത’യുടെ ഫോട്ടോഷൂട്ട് ഓർമചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ. കുഞ്ഞ് അലംകൃതയുടെ നിറചിരിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മൂവരും ഒന്നിച്ചുള്ള ‘വനിത’യുടെ കവർ ചിത്രം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. അതാണ് വർഷങ്ങൾക്കു ശേഷം സുപ്രിയ വീണ്ടും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിനു ശേഷം ഇത്ര കാലത്തിനിടെ അപൂർവമായി മാത്രമേ അല്ലി എന്ന അലംകൃതയുടെ ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളൂ. അടുത്തിടെ അല്ലിയുടെ അഞ്ചാം പിറന്നാളിന് പുതിയ ചിത്രം പൃഥ്വി പങ്കുവച്ചിരുന്നു.

അച്ഛന്റെ കയ്യിലിരുന്ന് നിറഞ്ഞു ചിരിക്കുന്ന ‘അല്ലിക്കുഞ്ഞാവ’യുടെ ചിത്രം ഇതിനകം വൈറലാണ്.