Thursday 06 August 2020 10:24 AM IST : By സ്വന്തം ലേഖകൻ

ബേബി നമ്പർ വണ്ണിനെ എടുത്ത് സുപ്രിയ, എന്താണ് ഇവർ ചെയ്യുന്നതെന്ന് അതിശയിച്ച് ബേബി നമ്പർ ടു ! ചിത്രം ഏറ്റെടുത്ത് ആരാധകർ

supriya

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് പൃഥ്വിരാജിന്റെത്. പൃഥ്വിയയുടെയും ഭാര്യ സുപ്രിയ മേനോന്റെയും മകൾ അല്ലി എന്ന അലംകൃതയുടെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, സുപ്രിയ ഇൻ‌സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അല്ലിക്കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന സുപ്രിയയാണ് ചിത്രത്തിൽ. പൃഥ്വിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രത്തിൽ ഇവരുടെ പ്രിയപ്പെട്ട നായ്ക്കുട്ടിയെയും കാണാം.

‘ഞാൻ അമ്മയോളം വളർന്നു വരുന്ന ബേബി നമ്പർ വണ്ണിനെ എടുക്കാൻ ശ്രമിക്കുമ്പോൾ ബേബി നമ്പർ ടു ഇവർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് അതിശയിച്ചു നിൽക്കുന്നു. ഡാഡ ഇതെല്ലാം പകർത്തുന്ന തിരക്കിലും...’ എന്നാണ് ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചിരിക്കുന്നത്.