Tuesday 10 December 2019 12:24 PM IST : By സ്വന്തം ലേഖകൻ

അവധിക്കാലം ആഘോഷമാക്കാൻ ചില രസികൻ പൊടിക്കൈകൾ! ഫണ്‍ ടൈം ചിത്രങ്ങൾ പങ്കുവച്ച് സുപ്രിയ

prithvi-1

രണ്ടു മാസത്തെ ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ഭാര്യ സുപ്രിയയും മകൾ അല്ലി എന്ന അലംകൃതയും. രണ്ടു മാസത്തിനു ശേഷം താടിക്കാരൻ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ പോസ്റ്റ് ചെയ്ത സെൽഫി ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ, പൃഥ്വിക്കൊപ്പമുള്ള രസികൻ നിമിഷങ്ങളുടെ ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

prithvi-2

ഇനി മൂന്നു മാസം സിനിമാ ജീവിതത്തിന് അവധി നൽകുകയാണെന്നും കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനൊപ്പം ഇക്കാലം ആടുജീവിതത്തിനായി തയാറെടുക്കുകയാണെന്നും പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. ആടു ജീവിതം ആണ് താരത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാൻ തയാറെടുക്കുന്ന മറ്റൊരു ചിത്രം.