Thursday 30 July 2020 09:12 AM IST : By സ്വന്തം ലേഖകൻ

ഇതാണ് എന്റെ ലോകം! അല്ലിക്കുട്ടിക്ക് 2 വയസ്സുള്ളപ്പോഴുള്ള കുടുംബ ചിത്രം: സുപ്രിയയുടെ പോസ്റ്റ് വൈറൽ

supriya

മലയാളികളുടെ പ്രിയതാരകുടുംബമാണ് പൃഥ്വിരാജിന്റെത്. പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും സോഷ്യൽ മീ‍ഡിയയിൽ സജീവമാണ്. ഇരുവരും തങ്ങളുടെ കുടുംബ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമൊക്കെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ, സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പഴയ കുടുംബ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ അല്ലിക്ക് 2വയസ്സുള്ളപ്പോഴുള്ള ചിത്രമാണ് ഇത്.

അല്ലിക്ക് 2 വയസ്സുള്ളപ്പോഴുള്ള ചിത്രമാണ് ഇതെന്നും വ്യാഴാഴ്ചയിലെ ത്രോബാക്കായാണ് ഫോട്ടോ പങ്കുവയ്ക്കുന്നതെന്നും ഇതാണ് തന്റെ ലോകമെന്നും ചിത്രത്തിനൊപ്പം താരപത്‌നി കുറിച്ചു.

ചിത്രം ഇതിനോടകം വൈറലാണ്. അപൂർവമായി മാത്രമാണ് മകളുടെ ചിത്രം പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യുക.