Thursday 24 September 2020 09:29 AM IST : By സ്വന്തം ലേഖകൻ

പൈനാപ്പിള്‍ പിസ കണ്ടപ്പോഴും ‘പൈനാപ്പിള്‍ പെണ്ണേ...’ കേട്ടപ്പോഴും...! ട്രോൾ പങ്കുവച്ച് സുപ്രിയ

supriya

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ രണ്ടു വ്യത്യസ്ത ഭാവങ്ങളിലുള്ള മീമുകൾ ഉപയോഗിച്ച് തയാറാക്കിയ ഒരു രസികൻ ട്രോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് താരത്തിന്റെ ജീവിതപങ്കാളി സുപ്രിയ മേനോൻ.

1990കളിൽ ജനിച്ച കുട്ടികൾക്ക് പൈനാപ്പിൾ പിസ എന്നു കേൾക്കുമ്പോഴും പൈനാപ്പിൾ പെണ്ണേ എന്ന പാട്ട് കേൾക്കുമ്പോഴുമുള്ള ഭാവമാണ് ഈ ട്രോളിൽ അവതരിപ്പിച്ചിരിക്കുന്നത്.

വിനയൻ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ വെള്ളിനക്ഷത്രത്തിലെ പാട്ടാണ് പൈനാപ്പിൾ പെണ്ണേ... എന്നത്. പൃഥ്വിരാജ്, തരുണി സച്ച്ദേവ്, മീനാക്ഷി, കാർത്തിക, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് എം. ജയചന്ദ്രനാണ്.