Thursday 17 September 2020 11:11 AM IST : By സ്വന്തം ലേഖകൻ

സോറോയും മമ്മയും! സുപ്രിയയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങി സോറോ: ചിത്രം പങ്കുവച്ച് പൃഥ്വി

supriya

സുപ്രിയയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന തങ്ങളുടെ ഓമന വളർത്തുനായ സോറോയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. ‘സോറോയും മമ്മയും’ ഒന്നിച്ചുള്ള ഫോട്ടോ ഇതിനകം വൈറലാണ്. ചിത്രത്തിന് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന ഉൾപ്പടെ നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

മുൻപും സോറോയുടെ ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലിയുടെയും ജീവിതത്തിലെ പ്രിയ സാന്നിധ്യമാണ് സോറോ എന്ന വളർത്തു നായ.