Monday 24 September 2018 03:17 PM IST : By സ്വന്തം ലേഖകൻ

‘കണക്ക് അന്നും ഇന്നും കണക്ക് തന്നെ’; പഴയ പരീക്ഷാ പേപ്പറുകള്‍ പരസ്യമാക്കി സുരഭി: വിഡിയോ കാണാം

surabhi

ഏതെങ്കിലും ഒരു സെലിബ്രിറ്റി തന്റെ ഏതെങ്കിലുമൊരു പരീക്ഷയുടെ ഏതെങ്കിലുമൊരു ഉത്തരക്കടലാസ്സ് പരസ്യപ്പെടുത്തിയതായി അറിയില്ല. പ്രത്യേകിച്ചും അത്രയധികം മാർക്കൊന്നുമില്ലാത്തത്. എന്നാൽ അതൊന്നും സുരഭി ലക്ഷ്മിക്ക് പ്രശ്നമല്ല. 50 ൽ 13 മാർക്ക് കിട്ടിയ തന്റെ കണക്കിന്റെ ഉത്തരക്കടലാസ്സ് പരസ്യപ്പെടുത്തിയെന്നു മാത്രമല്ല, കണക്ക് അന്നും ഇന്നും കണക്ക് തന്നെയാണ് തനിക്കെന്നും ഇത്രയും മാര്‍ക്ക് തന്നെയാണ് എസ്എസ്എല്‍സിയ്ക്കും തനിക്ക് ലഭിച്ചതെന്നും ഒരു കമന്റും പാസാക്കി.

പത്താം ക്ലാസിലെയും മറ്റും പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കുകള്‍ പരീക്ഷാ പേപ്പര്‍ ഉള്‍പ്പടെ പ്രേക്ഷകര്‍ക്കായി പങ്കുവെക്കുകയായിരുന്നു താരം.

15 വര്‍ഷം മുമ്പുള്ള ഉത്തരകടലാസ്സുകളാണിവ. വീട് വൃത്തിയാക്കുന്നതിനിടെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച ഉത്തരക്കടലാസ്സുകളാണ് സുരഭി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കണക്ക്, ബയോളജി, മലയാളം, ഹിന്ദി, ജോഗ്രഫി എന്നിവയുടെ മാര്‍ക്കുകള്‍ പരസ്യപ്പെടുത്തിയ സുരഭി ഉത്തരക്കടലാസ്സുകള്‍ കാര്യമായി വിശകലനം ചെയ്യുന്നുണ്ട്. ഹിന്ദി പേപ്പര്‍ കൈയിലെടുത്ത സുരഭി ആ വിഷയത്തിന് താന്‍ മോശമല്ലെന്നും, 50 ല്‍ 32 മാര്‍ക്കുണ്ടെന്നും പറയുന്നു.