Tuesday 07 August 2018 04:34 PM IST : By സ്വന്തം ലേഖകൻ

ട്രോളൻമാർക്കൊരു സന്തോഷ വാർത്ത; ദശമൂലം നായകനാകുന്നു

suraj

ഇപ്പോൾ ട്രോളുകളിലെ താരം ദശമൂലം ദാമുവാണ്. 2009 ൽ തിയേറ്ററുകളിെലത്തിയ ഷാഫി–മമ്മൂട്ടി ടീമിന്റെ ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഈ തമാശക്കാരൻ ഗുണ്ട വർഷങ്ങൾക്കു ശേഷമാണ് ട്രോളൻമാരുടെ പ്രിയങ്കരനായത്. ദാമുവിന്റെ മീമുകളുമായി സകല ട്രോൾ പേജുകളിലും വിവിധങ്ങളായ ട്രോളുകൾ നിറഞ്ഞു. ഇത്ര വർഷം കഴിഞ്ഞ് സമീപകാലത്ത് ദാമുവിന് കിട്ടിയ ഈ ജനപ്രിയത ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അതിശയിപ്പിച്ചിരുന്നു. ഇപ്പോൾ ദാമുവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത സജീവമാകുന്നു. ദാമുവിെന കേന്ദ്രകഥാപാത്രമാക്കി സിനിമ വരുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് അവതരിപ്പിക്കുന്ന ദശമൂലം ദാമു നിറഞ്ഞു നിൽക്കും. ഇതുമായി ബന്ധപ്പെട്ട് ഷാഫിയും സുരാജും തമ്മിൽ ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ദാമു നായകനാകുന്നു എന്നു കേട്ടതോടെ ട്രോളന്‍മാർ സന്തോഷത്തിലാണ്.