Saturday 27 April 2019 03:37 PM IST : By സ്വന്തം ലേഖകൻ

സുരാജിന്റെ മ്യൂസിക്കിനൊപ്പം ടിനിയുടെ ‘അന്ത അറബിക്കടലോരം...’! ലൊക്കേഷൻ വിഡിയോ വൈറൽ

suraj-new

സിനിമാ താരങ്ങളുടെ ലൊക്കേഷൻ വിഡിയോസും തമാശകളുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. ടിക് ടോക്കിലും താരങ്ങള്‍ പങ്കാളികളാകുന്ന രസികൻ വിഡിയോസ് വൈറലാകാറുക പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ രസകരമായ ഒരു പാട്ടിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ടിനി ടോമും സോനാ നായരുമാണ് വിഡിയോയിലുള്ളത്. ലൊക്കേഷനില്‍, ഷൂട്ടിന്റെ ഇടവേളയിൽ, ‘അന്ത അറബിക്കടലോരം...’ എന്ന ഹിറ്റ് ഗാനം പാടുകയാണ് സുരാജും ടിനിടോമും. സുരാജ് മിമിക്രിയിലൂടെ പശ്ചാത്തല സംഗീതമൊരുക്കുമ്പോൾ ടിനി പാടുന്നതാണ് വിഡിയോ.

ആദ്യം പാടാന്‍ വിസമ്മതിക്കുന്ന ടിനി ടോമിനെ സുരാജ് നിര്‍ബന്ധിക്കുന്നതും ടിനി പാടുമ്പോള്‍ സുരാജ് മ്യൂസിക്കിടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.