Friday 26 June 2020 11:42 AM IST : By സ്വന്തം ലേഖകൻ

ഇതാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍! സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

getup

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിക്ക് 61-ാം ജന്‍മദിനാശംസകള്‍ നേര്‍ന്ന് താരത്തിന്റെ 250-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മലയാള മനോരമയിലൂടെയാണ് ലുക്ക് റിലീസ് ചെയ്തത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിക്ക്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ്. രചന-ഷിബിന്‍ ഫ്രാന്‍സിസ്. മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുക.

sg2
Tags:
  • Movies