Saturday 26 June 2021 11:05 AM IST : By സ്വന്തം ലേഖകൻ

ഈ ലുക്ക് തിയറ്ററിൽ തീപാറിക്കും...! സുരേഷ് ഗോപിയുടെ പുതിയ ഗെറ്റപ്പ് വൈറൽ

suresh-gopi

മലയാളത്തിന്റെ ആക്‌ഷന്‍ കിങ് സുരേഷ് ഗോപിയുടെ 251ആം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് വൈറൽ. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്.

മാസ് ലുക്കില്‍, നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന താരത്തിന്റെ ചിത്രമാണ് പോസ്റ്ററിൽ. ചിത്രം മാസ് ആക്‌ഷൻ എന്റർടെയ്നറായിരിക്കും.

എത്തിറിയൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് സമീൻ സലീമാണ്. പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിങ് പിആർ- വൈശാഖ് സി. വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, പിആർഒ- പി.ശിവപ്രസാദ്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.