Monday 03 May 2021 09:24 AM IST : By സ്വന്തം ലേഖകൻ

മാത്യൂസ് പാപ്പനും മൈക്കിളും! സോഷ്യൽ മീഡിയ ആഘോഷമാക്കി സുരേഷ് ഗോപിയുടെയും ഗോകുലിന്റെയും ലൊക്കേഷൻ ചിത്രം

suresh-gopi

സോഷ്യൽ മീഡിയ ആഘോഷമാക്കി സുരേഷ് ഗോപിയുടെയും മകൻ ഗോകുൽ സുരേഷിന്റെയും ലൊക്കേഷൻ ചിത്രം. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം ‘പാപ്പന്‍’ ന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയാണ് ഇത്. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സുരേഷ് ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്.

എബ്രഹാം മാത്യൂസ് മാത്തന്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.