Friday 26 June 2020 12:35 PM IST : By സ്വന്തം ലേഖകൻ

ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കണ്ട...! ആക്ഷന്‍ കിങ്ങിന്റെ മാസ് നിറഞ്ഞാട്ടം ഉറപ്പ്: കാവല്‍ ടീസര്‍ എത്തി

suresh

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ ആക്ഷന്‍ തിരിച്ചുവരവിന്റെ കാഹളം മുഴക്കി കാവല്‍ ടീസര്‍. താരത്തിന്റെ 61-ാം ജന്‍മദിനം പ്രമാണിച്ചാണ് കാവല്‍ ടീം ടീസര്‍ പുറത്തിറക്കിയത്. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ മാസിന്റെ നിറഞ്ഞാട്ടമാകും ചിത്രത്തില്‍ സുരേഷ് ഗോപിയുടെതെന്ന് സൂചന തരുന്നു. ടീസറിലെ, ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കണ്ട. കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും... എന്ന പഞ്ച് ഡയലോഗ് ഇതിനോടകം ഹിറ്റാണ്. തമ്പാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ താരത്തിന്.
നിതിന്‍ രഞ്ജി പണിക്കര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോബി ജോര്‍ജാണ് നിര്‍മിക്കുന്നത്.

Tags:
  • Movies