Thursday 18 June 2020 10:47 AM IST : By സ്വന്തം ലേഖകൻ

ആക്ഷന്‍ കിങ്ങിന് പിറന്നാള്‍ സമ്മാനം ഒരുങ്ങുന്നു! കാവല്‍ ടീസര്‍ 26 ന്

sg

മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് കാവല്‍. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിങ് ഘട്ടത്തിലാണ്.
ഇപ്പോഴിതാ, സുരേഷ് ഗോപി ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 26 ന് റിലീസ് ‌ചെയ്യുമെന്നാണ് സൂചന. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമാണ് ജൂണ്‍ 26.ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു.
അതേ സമയം സുരേഷ് ഗോപിയുടെ 250-ാം ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ടോമിച്ചനാണ് ഇത് സ്ഥിരീകരിച്ചത്.

Tags:
  • Movies