Monday 25 July 2022 03:36 PM IST : By സ്വന്തം ലേഖകൻ

‘അവളിപ്പോ ഉണ്ടെങ്കിൽ മുപ്പത്തിരണ്ടു വയസ്സാണ്; ലക്ഷ്മിയുടെ നഷ്ടത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിനുപോലും ഉണ്ടാകും’; കണ്ണുനിറച്ച് സുരേഷ് ഗോപി

suresh-gopi88999emo

"അവളിപ്പോ ഉണ്ടെങ്കിൽ മുപ്പത്തിരണ്ടു വയസ്സാണ്. മുപ്പതു വയസ്സായ ഏതു പെണ്‍കുട്ടിയേയും കണ്ടു കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിനു പോലും ആ വേദനയുണ്ടാകും."- ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്നറിഞ്ഞപ്പോൾ, മകളുടെ ഓര്‍മയില്‍ കണ്ണുനിറച്ച് സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘പാപ്പന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാപ്പൻ’ ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. 

സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നു എന്നത് ആരാധകർക്ക് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമാണ്. ആദ്യമായിട്ടാണ് അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിക്കുന്നത്. സിനിമയില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. വിഡിയോ കാണാം.. 

Tags:
  • Movies