Monday 01 June 2020 09:26 AM IST : By സ്വന്തം ലേഖകൻ

മലയാളിയുടെ ചന്തുവും ആരോമലും! ഓർമ്മച്ചിത്രം പങ്കുവച്ച് സുരേഷ് ഗോപി

suresh

മമ്മൂട്ടിക്കും ഒരു വടക്കൻ വീരഗാഥ ടീമിനുമൊപ്പമുള്ള ഓർമ്മച്ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറൽ ആണ്.

ചന്തുവിന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിൽ, ആരോമലിന്റെ ലുക്കില്‍ സുരേഷ് ഗോപിയും. ഫെയ്സ്ബുക്കിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും സുരേഷ് ഗോപി ഇപ്പോൾ സജീവമാണ്. എം.ടിയുടെ തിരക്കഥയിൽ 1989ല്‍ പുറത്തു വന്ന ‘ഒരു വടക്കന്‍ വീരഗാഥ’ ദേശീയ തലത്തില്‍ മമ്മൂട്ടിയെ മികച്ച നടനും എം.ടിയെ മികച്ച തിരക്കഥാകൃത്തുമാക്കി.