Tuesday 21 May 2019 12:52 PM IST : By സ്വന്തം ലേഖകൻ

ലൂസിഫർ ഗംഭീര സിനിമ, പൃഥ്വി മികച്ച സംവിധായകൻ; അഭിനന്ദനം അറിയിച്ച് സൂര്യ!

surya-prithviraj

ലൂസിഫറിലൂടെ സംവിധായകനായി കഴിവു തെളിയിച്ച നടൻ പൃഥ്വിരാജിന് അഭിനന്ദനങ്ങളുമായി തമിഴ് സൂപ്പർതാരം സൂര്യ. സംവിധാനം ചെയ്യാൻ മനസിൽ മോഹമുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൂര്യ. സംവിധാനം തന്റെ മനസ്സിൽ ഇല്ലെന്നും ആ വഴിയിലേയ്ക്ക് തിരിയാൻ താൽപര്യമില്ലെന്നും പറഞ്ഞ സൂര്യ പിന്നീട് പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും പറഞ്ഞു.

‘‘അടുത്ത കാലത്താണ് ഞാൻ ലൂസിഫർ കാണുന്നത്, ഗംഭീര സിനിമ! എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണം. തകർപ്പൻ എന്റർടെയ്നറാണ്. ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം. അതിമനോഹരമായ ക്യാമറ, സിനിമയില്‍ മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയെല്ലാം മികച്ചു നിൽക്കുന്നു. സംവിധായകനെന്ന നിലയിൽ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങൾ.’’- സൂര്യ പറയുന്നു.