Friday 14 February 2020 10:42 AM IST : By സ്വന്തം ലേഖകൻ

ഓഡിയോ ലോഞ്ച് ആകാശത്ത്, അതിഥികളായി നൂറു കുട്ടികൾ! വാനോളം പ്രതീക്ഷ നൽകി സൂര്യയുടെ 'സുരരൈ പൊട്രു'

audio-launch-soorarai-pottru-in-spice-jet

വ്യത്യസ്തമായ ഓഡിയോ ലോഞ്ചുമായി നടൻ സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ 'സുരരൈ പൊട്രു'വിന്റെ ഓഡിയോ ലോഞ്ചാണ് ആകാശത്തു വച്ച് നടത്തിയത്. ചെന്നൈയിൽ സ്പൈസ് ജറ്റ് വിമാനത്തിലായിരുന്നു ചടങ്ങ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈന്‍ ആയിരുന്ന എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് 'സുരരൈ പൊട്രു'.

സാധാരണക്കാരന്റെ ആകാശയാത്രയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ വ്യക്തിയാണ് ജി.ആര്‍. ഗോപിനാഥ്. അതുകൊണ്ടുതന്നെയാണ് ഓഡിയോ ലോഞ്ച് ആകാശത്തുവച്ച് സംഘടിപ്പിച്ചതും. അതിഥികളായി എത്തിയവതാവട്ടെ വിമാനയാത്ര സ്വപ്നം പോലും കാണാന്‍ കഴിയാത്ത നൂറു കുട്ടികളും.  

ഇരുദി സുട്രെന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായിക സുധ കൊങ്ങരയുടെ രണ്ടാമത്തെ ചിത്രമാണ് 'സുരരൈ പൊട്രു'. ചിത്രത്തിൽ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. അടുത്ത മാസം സിനിമ തിയറ്ററുകളിലെത്തും.

Tags:
  • Movie News
  • Movies