Tuesday 12 June 2018 09:35 AM IST : By സ്വന്തം ലേഖകൻ

പിണക്കം മറന്നു; സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നു

surya

ഇനി ഒരിക്കലും ഒന്നിക്കില്ല എന്നു കരുതിയതാണ് ഹിറ്റ് കോംബോയായ സൂര്യയും ഗൗതം മേനോനും. ഇരുവരുടെയും ആരാധകരും ഇതിൽ നിരാശരായിരുന്നു. എന്നാൽ ആ നിരാശ വെറുതെയാണ്. അടുത്ത വർഷം നടിപ്പിൻ നായകനുമായി ഒന്നിക്കുന്ന തന്റെ പുതിയ സിനിമ സംഭവിക്കുമെന്ന് ഗൗതം മേനോൻ വെളിപ്പെടുത്തുന്നു. സൂര്യയുമായി ചിത്രത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

കാക്ക കാക്ക ദ പോലീസ്, വാരണം ആയിരം തുടങ്ങി ഇരുവരും ഒന്നിച്ച മുൻ ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. തമിഴിൽ സൂര്യയ്ക്ക് വിപണി സാധ്യതയുണ്ടാക്കിയത് കാക്ക കാക്ക ദ പോലീസാണ്. എന്നാൽ ഗൗതമിന്റെ സ്വപ്നപദ്ധതിയായ ധ്രുവനച്ചത്തിരത്തിൽ നിന്ന് സൂര്യ പിന്മാറിയതോടെ ഇവർ പിണക്കത്തിലായി. വിക്രമിനെ നായകനാക്കിയാണ് ഗൗതം ഇപ്പോൾ ധ്രുവനച്ചത്തിരം ഒരുക്കുന്നത്. എന്തായാലും പിണക്കം മറന്ന് ഗൗതവും സൂര്യയും ഒന്നിച്ചത് വെറുതെയാകില്ല എന്നു തന്നെ പ്രതീക്ഷിക്കാം.