Monday 22 April 2019 11:15 AM IST : By സ്വന്തം ലേഖകൻ

‘ഹൃത്വിക് 20 വര്‍ഷം മുന്‍പത്തെക്കാള്‍ ഹോട്ടായിട്ടുണ്ട്’! സുസാൻ ഖാന്റെ കമന്റ ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

susaanne-new

നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സുസാൻ ഖാനും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ചു യാത്രകൾ പോയും മക്കളോടൊപ്പം സമയം ചിലവഴിച്ചും ഇവർ ജീവിതം ആഘോഷമാക്കുന്നു.

2000 - ലായിരുന്നു ബാല്യകാല സുഹൃത്തായ സുസാനുമായുള്ള ഹൃത്വികിന്റെ വിവാഹം. 2014-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഹൃത്വികിനെതിരെ കങ്കണ റണാവത്ത് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പിന്തുണയുമായി ആദ്യം രംഗത്ത് വന്നതും സുസാനായിരുന്നു.

കഴിഞ്ഞ ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വിഡിയോ ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് സുസാൻ നൽകിയ കമന്റാണ് പുത്തന്‍ വിശേഷം. ഹൃത്വിക്കിപ്പോള്‍ 20 വര്‍ഷം മുന്‍പത്തെക്കാള്‍ ഹോട്ടായിട്ടുണ്ട് എന്നായിരുന്നു സുസാന്റെ കമന്റ ്. കമന്റ ് ആരാധകർ ഇരു കൈയും നീട്ടി ഏറ്റെടുത്തു കഴിഞ്ഞു.

ഗണിത പ്രതിഭയായ ആനന്ദ് കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സൂപ്പര്‍ 30 യാണ് ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.