Tuesday 19 October 2021 09:33 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ശശിച്ചേട്ടന്റെ വേർപാടിൽ ഞങ്ങളെ ആശ്വസിപ്പിച്ച ഏവരോടും നിസ്സീമമായ നന്ദി’: കുറിപ്പ് പങ്കുവച്ച് സുശീല വേണു

nedumudi-venu

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് പ്രിയപ്പെട്ടവരും പ്രേക്ഷകരും. ഇപ്പോഴിതാ, നെടുമുടിയുടെ മരണത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ആദരാഞ്ജലി നേരുകയും വീട്ടിലെത്തി തങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തവർക്ക് കൃതജ്ഞത അർ‍പ്പിച്ച് നെടുമുടി വേണുവിന്റെ ഭാര്യ ടി.ആർ സുശീല എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ.

‘എന്റെ ശശിച്ചേട്ടന്റെ (നെടുമുടി വേണു) വേർപാടിൽ പങ്കുചേർ‍ന്ന് ഞങ്ങളെ ആശ്വസിപ്പിച്ച നാട്ടുകാർ, കലാരംഗത്തെ സഹപ്രവർ‍ത്തകർ, സ്നേഹിതർ, സമുചിതമായ രീതിയിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച കേരള സ‍ർക്കാർ, ജനപ്രതിനിധികൾ എന്നിങ്ങനെ – ഏവരോടും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കുമുള്ള നിസ്സീമമായ സ്നേഹവും കൃതജ്ഞതയും രേഖപ്പെടുത്തുന്നു’.– സുശീല കുറിച്ചു.