Thursday 22 August 2019 02:35 PM IST : By സ്വന്തം ലേഖകൻ

‘മമ്മൂക്ക അതേക്കുറിച്ച് പറയുമെന്ന് കരുതിയില്ല, കുറേ നാള്‍ അതിന്റെ ഹൈപ്പിലായിരുന്നു’! ‘തേപ്പുകാരി’ ഇമേജ്, മനസ്സ് തുറന്ന് സ്വാസിക

swasika-new

ബിഗ് സ്ക്രീനിൽ നിന്നു മിനിസ്ക്രീനിലേക്കെത്തി കുടുംബപ്രേക്ഷകരുടെ പ്രിയ നായികയായി വളർന്ന താരമാണ് സ്വാസിക. സീത എന്ന ഹിറ്റ് പരമ്പരയിലെ ടൈറ്റിൽ തോളിലൂടെ വൻ ജനപ്രീതിയാണ് താരം സ്വന്തമാക്കിയത്.

സീരിയലുകൾക്കൊപ്പം സിനിമയിലും താരം സജീവമാണ്. റിലീസിനൊരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിൽ സ്വാസികയുണ്ട്.

സിനിമയിൽ സ്വാസികയുടെ മികച്ച വേഷങ്ങളിലൊന്നായിരുന്നു കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ, കാമുകനെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്ന തേപ്പുകാരിയുടെ കഥാപാത്രം. ഈ ചിത്രത്തിനു ശേഷം തേപ്പുകാരി എന്ന ഇമേജിലാണ് സോഷ്യൽ മീഡിയ സ്വാസികയെ ട്രോളിയത്. ഒരു ടെലിവിഷൻ പരിപാടിയിൽ മമ്മൂട്ടിയും ആ പേരിനെക്കുറിച്ചു ചോദിച്ചിരുന്നു. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ തന്റെ തേപ്പുകാരി ഇമേജിനെക്കുറിച്ചു മനസ്സ് തുറന്നിരിക്കുകയാണ് സ്വാസിക.

‘‘പൊതുവെ പലരും തേപ്പുകാരി എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മമ്മൂക്കയും അതേക്കുറിച്ച് പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഒരു പരിപാടിക്കിടെ അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനായി സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് തനിക്ക് തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ എന്ന് അദ്ദേഹം ചോദിച്ചത്. സീത ടീം ഒപ്പമുണ്ടായിരുന്നു. സീതയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു. സ്വാസികയെ മമ്മൂട്ടി തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്’’. കുറേ നാള്‍ മുന്‍പ് വരെ അതിന്റെ ഹൈപ്പിലായിരുന്നു താനെന്നും താരം പറയുന്നു.