Friday 04 December 2020 11:33 AM IST : By സ്വന്തം ലേഖകൻ

കുടുക്ക്...കുടുക്ക്..കുടുക്ക്...! സന്തോഷത്തിന്റെ റാപ്പുമായി സ്വാസിക : വിഡിയോ പങ്കുവച്ച് സംവിധായകൻ

swasika

കുടുക്കിന്റെ ലൊക്കേഷനിൽ നിന്നുള്ള മലയാളത്തിന്റെ പ്രിയനായിക സ്വാസികയുടെ ഒരു രസികൻ വിഡിയോ പങ്കുവച്ച് സംവിധായകൻ ബിലഹരി കെ രാജ്.

ബിലഹരിയുടെ രണ്ടാമത്തെ ചിത്രം ‘കുടുക്ക് 2025’ല്‍ സ്വാസിക ജ്വാല എന്ന കഥാപാത്രത്തെയാണ് അവതതരിപ്പിക്കുന്നത്. കുടുക്ക് ലൊക്കേഷൻ ഏറ്റവും സന്തോഷം നിറഞ്ഞതാണെന്ന് പാടി റാപ്പ് മോഡലിൽ വരുന്ന സ്വാസികയെയാണ് വിഡിയോയിൽ കാണുക.

‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സ്വാസിക മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന താരമാണ്.

കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ ക്യാരക്ടർ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.