Monday 01 June 2020 12:21 PM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകരുടെ ഹരിത ഇനി പ്രതീഷിന്റെ സ്വന്തം! സ്വാതി നിത്യാനന്ദ് വിവാഹിതയായി

swathy

മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരൻ.

ഭ്രമണത്തിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നർത്തകി കൂടിയായ സ്വാതി. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ വിദ്യാർത്ഥിയാണ്.

ഭ്രമണത്തിന്റെ ക്യമാറ ചലിപ്പിച്ചത് പ്രതീഷ് ആണ്. സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു വിവാഹം.