Friday 08 March 2019 04:31 PM IST : By സ്വന്തം ലേഖകൻ

‘അയാള്‍ എനിക്കയച്ച മെസേജുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ആ പെൺകുട്ടിക്ക് അയച്ചു കൊടുത്തു’! കാമുകനോട് തപ്സിയുടെ പ്രതികാരം ഇങ്ങനെ

taapsee

‘പിങ്കി’ന്റെ വൻ വിജയത്തിനു ശേഷം അമിതാഭ് ബച്ചനും തപ്സി പന്നുവും ഒന്നിച്ച ‘ബദ്‌ല’യും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.

ഹോട്ടല്‍ മുറിയിൽ നടക്കുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രം ഒരു പ്രതികാര കഥയാണ്. പ്രതികാരം ഒരു മാനുഷിക വികാരമാണെന്നും എല്ലാവര്‍ക്കു പ്രതികാരം ചെയ്യാന്‍ തോന്നുമെന്നും ചിത്രത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി തപ്സി പറഞ്ഞു. ഒപ്പം തന്റെ ആദ്യ പ്രതികാരത്തിന്റെ കഥയും താരം പങ്കു വച്ചു.

പത്താം ക്ലാസില്‍ പഠിക്കുമ്പോൾ തപ്സിക്കൊരു പ്രണയമുണ്ടായിരുന്നു. എന്നാൽ പരീക്ഷയുടെ പേര് പറഞ്ഞ് കാമുകൻ തപ്സിയുമായി ബ്രേക്കപ്പ് അയി. ഇത് തപ്സിയെ വളരെ വിഷമിപ്പിച്ചു. എന്നാൽ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലൂടെ അയാള്‍ തപ്സിയുമായി വീണ്ടും ചാറ്റ് ചെയ്യാന്‍ തുടങ്ങി. അയാള്‍ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തപ്സി അപ്പോഴേക്കും അന്വേഷിച്ചറിഞ്ഞിരുന്നു. അതോടെ അയാള്‍ തനിക്കയച്ച മെസേജുകളുടെ പ്രിന്റ ് ഔട്ട് എടുത്ത് തപ്സി അയാളുടെ പുതിയ കാമുകിക്ക് അയച്ചത്രേ.

എന്തായാലും തപ്സിയുടെ പ്രതികാരം കലക്കിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.