Thursday 13 December 2018 05:09 PM IST : By സ്വന്തം ലേഖകൻ

പ്രളയ കാഴ്ചകളെ ഓർമ്മിപ്പിച്ച് ’തട്ടുംപുറത്ത് അച്യുത’നിലെ മഴപ്പാട്ട്; വിഡിയോ കാണാം

thatumpuratth-achuthan

എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രം ’തട്ടുംപുറത്ത് അച്യുത’നിലെ ’മഴ വരുന്നുണ്ടേ...’ എന്നു തുടങ്ങുന്ന വിഡിയോ ഗാനം പുറത്തിറങ്ങി. മനോഹരമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ നാടൻ പാട്ട് കേരളത്തിലെ പ്രളയ കാഴ്ചകളെ ഓർമ്മിപ്പിക്കുന്നു.

അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപാങ്കുരനാണ്. ’മഴ വരുന്നുണ്ടേ...’ എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നതും അനിൽ പനച്ചൂരാനാണ്. ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി മുന്നോട്ടുപോകുന്ന അച്യുതന്‍ എന്ന ഊർജ്വസ്വലനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

പുതുമുഖ താരം ശ്രവണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. കണ്ണൂരും പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. വിഡിയോ കാണാം;