Thursday 15 November 2018 04:35 PM IST : By സ്വന്തം ലേഖകൻ

രസകരമായ ഷൂട്ടിങ് വിശേഷങ്ങളുമായി ’മുത്തുമണി രാധേ’; ലിറിക്കൽ വിഡിയോ സോങ് കാണാം

thattumpu21

എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രം ’തട്ടുമ്പുറത്ത് അച്യുത’നിലെ മുത്തുമണി രാധ എന്നു തുടങ്ങുന്ന ലിറിക്കൽ വിഡിയോ ഗാനം പുറത്തിറങ്ങി. ഷൂട്ടിങ്ങിനിടയ്ക്ക് ഉണ്ടായ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

ബീയാർ പ്രസാദിന്റെ വരികൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. വിജീഷ് ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം സിന്ധുരാജാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി മുന്നോട്ടുപോകുന്ന അച്യുതന്‍ എന്ന ഊർജ്വസ്വലനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

പുതുമുഖ താരം ശ്രവണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. കണ്ണൂരും പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. വിഡിയോ കാണാം;