Monday 13 May 2019 02:38 PM IST : By സ്വന്തം ലേഖകൻ

ആന്‍സണ്‍ പോള്‍ നായകനാകുന്ന ടോം ഇമ്മട്ടിയുടെ ‘ദി ഗാംബ്ലര്‍’! മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം വരുന്നു

anson-new

ഒരു മെക്സിക്കൻ അപാരതയ്ക്കു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗാംബ്ലര്‍’. ചിത്രത്തിന്റെ ട്രെയിലറെത്തി. അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോള്‍ നായകനാകുന്ന ഗാംബ്ലര്‍, മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് തിയേറ്ററിലെത്തുക. ട്രെയിലർ ഇതിനോടകം വൈറലാണ്.

തങ്കച്ചൻ ഇമ്മാനുവെല്‍ നിർമിക്കുന്ന ചിത്രത്തിൽ ഡയാന ഹമീദാണ് ആന്‍സണ്‍ പോളിന്റെ നായികാ വേഷത്തില്‍ എത്തുക. ഇന്നസെന്റ ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

തിരക്കഥ എഴുതിയിരിക്കുന്നതും ടോം ഇമ്മട്ടിയാണ്. ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രം പ്രകാശ് വേലായുധനാണ് ക്യാമറയിലാക്കിയത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റർ.