Wednesday 20 October 2021 11:29 AM IST : By സ്വന്തം ലേഖകൻ

തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും: മരയ്ക്കാറും ആറാട്ടും തിയറ്ററിൽ തന്നെ റിലീസ്

theatre

കേരളത്തിലെ തിയറ്ററുകൾ അടുത്ത തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. അൻപത് ശതമാനം പ്രേക്ഷകർ എന്ന രീതിയിൽ തുറന്നു പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

ഇരുപത്തിരണ്ടാം തീയതി മന്ത്രി സജി ചെറിയാനുമായുള്ള ചർച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം ചേർന്ന് അന്തിമ തീരുമാനങ്ങൾ അറിയിക്കും.

മോഹൻലാലിന്റെ മരയ്ക്കാറും ആറാട്ടും ഉൾപ്പെടെയുള്ള സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.

ജോജു ജോർജ് നായകനാകുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി എന്നീ ചിത്രങ്ങളാകും ആദ്യ തിയറ്റർ റിലീസുകള്‍. സുരേഷ് ഗോപി ചിത്രം കാവൽ, ഇന്ദ്രജിത്തിന്റെ ആഹാ എന്നീ സിനിമകൾ നവംബറിൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.