Saturday 30 July 2022 12:17 PM IST : By സ്വന്തം ലേഖകൻ

‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്’: ‘തീർപ്പി’ന്റെ ടീസർ എത്തി

theerppu

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീർപ്പി’ന്റെ ടീസർ എത്തി. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു മുരളി ഗോപി തിരക്കഥ എഴുതുന്നു.

‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. പൃഥ്വിയുടെ ഡയലോഗോടു കൂടിയാണ് ടീസറിന്റെ തുടക്കം. സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് താരങ്ങള്‍.

ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം.