Tuesday 16 August 2022 08:57 AM IST : By സ്വന്തം ലേഖകൻ

‘ഒരു ഗെയിം ഓഫ് ത്രോൺസ് ലൈനാ...’: ദുരൂഹമായ കാഴ്ചകൾ...:‘തീർപ്പ്’ ട്രെയിലർ ശ്രദ്ധേയമാകുന്നു

theerppu

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി, മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം.