Friday 07 May 2021 09:15 AM IST : By സ്വന്തം ലേഖകൻ

കോളുകൾ ഒരുപാടു കൂടിയപ്പോഴാണ് അവഗണിച്ച് തുടങ്ങിയത്! ആരോപണങ്ങൾക്ക് മറുപടിയുമായി തിങ്കൾ: വിഡിയോ

thinkal-bhal

ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെ മത്സരാർഥികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഡിംപൽ ഭാലും മജിസിയ ഭാനുവും. മജിസിയയാണ് ഷോയിൽ നിന്നു ആദ്യം പുറത്തു വന്നത്. പിന്നാലെ പിതാവിന്റെ മരണത്തെത്തുടർന്ന് ഡിംപലും മത്സരത്തിൽ നിന്നു പിൻമാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരുമായി ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യൽ മീഡിയയിൽ തല പൊക്കിയിരുന്നു. ഷോയിൽ നിന്നു പുറത്തു വന്ന ശേഷം ഡിംപൽ മജിസിയയുമായി സംസാരിച്ചില്ലെന്നും മജിസിയ ഡിംപലിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്നുമൊക്കെയുള്ള ചർച്ചകൾ കൊഴുത്തു.

ഇപ്പോഴിതാ, വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപലിന്റെ സഹോദരി തിങ്കൾ ഭാൽ.

ഇപ്പോൾ ഡിംപലിന്റെ ഫോൺ ഉപയോഗിക്കുന്നത് താനാണെന്നും മജീസിയയുമായി താന്‍ ഫോണിലും വാട്‌സ് ആപ്പിലുമൊക്കെ സംസാരിച്ചിരുന്നുവെന്നും അതൊരുപാട് കൂടി പോയപ്പോഴാണ് അവോയിഡ് ചെയ്തതെന്നുമാണ് തിങ്കൾ പറയുന്നത്.

‘‘ഞങ്ങളുടെ പപ്പ മരിച്ചു. ഞങ്ങളുടെ മമ്മിക്ക് ഞങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ മൂന്നാളും അഖിമോനും മാത്രമേ ഇവിടെയുള്ളൂ. അവന്‍ ഞങ്ങളുടെ ബ്രദറാണ്. വേറെ ആരേയും ഞങ്ങള്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല. പിന്നെ കോളുകള്‍ എടുക്കാത്തത്, ഞങ്ങള്‍ക്ക് ജോലി വിടാന്‍ പറ്റത്തില്ല. പപ്പ ഇല്ല. ഇനി എല്ലാം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്രയും വേഗം കാര്യങ്ങള്‍ സെറ്റിലാക്കണം. അതുകൊണ്ട് തന്നെ വര്‍ക്ക് നമ്പറും എന്റെ നമ്പറും ആക്ടീവാക്കാതെ പറ്റില്ല. ഡിംപല്‍ ബിഗ് ബോസില്‍ പോയപ്പോഴും തിരിച്ച് വന്നിട്ടും അവളുടെ ഫോണ്‍ ഉപയോഗിക്കുന്നത് ഞാനാണ്. ഇപ്പോള്‍ അവള്‍ക്ക് ഫോണ്‍ കൊടുക്കുന്നില്ല. അവളുടെ ഇന്‍സ്റ്റഗ്രാമും മറ്റ് കാര്യങ്ങളുമൊക്കെ ഉപയോഗിക്കുന്നത് ഞാനാണ്. കുറച്ച് കാലം അത് അങ്ങനെ തന്നെയായിരിക്കും. വാക്ക് കൊണ്ടോ മെസ്സേജ് കൊണ്ടോ അവള്‍ വേദനിക്കരുതെന്നാണ് ഞാന്‍ കരുതുന്നത്. ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ച് പോകാന്‍ ഒരു ശതമാനം ചാന്‍സ് ഉണ്ടെങ്കില്‍ അതും ഇല്ലാതാക്കാനാണോ ചില സുഹൃത്തുക്കള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു’’. – തിങ്കൾ പറയുന്നു.

3 മാസം അവള്‍ അച്ഛനെ കണ്ടിട്ടില്ല. മിണ്ടിട്ടില്ല. ആ വിഷമം ഒരാള്‍ക്കും മനസ്സിലാവില്ല. അവള്‍ക്ക് അത്രയും പ്രിയപ്പെട്ടയാളാണ് പപ്പ. ഡിംപല്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ്. ആ വിഡിയോ ഇട്ടതൊക്കെ അങ്ങനെയാണ്. അവള്‍ ഇപ്പോഴും ഓക്കെയായിട്ടില്ല എന്നും തിങ്കള്‍ പറയുന്നു.