Tuesday 21 May 2019 12:30 PM IST : By സ്വന്തം ലേഖകൻ

ഹൃദയം കട്ടെടുക്കാൻ വിനായകൻ വീണ്ടും; ‘തൊട്ടപ്പനി’ലെ പാട്ടിൽ മയങ്ങി പ്രേക്ഷകർ! (വിഡിയോ)

thottappan4444

ഇടവേളയ്ക്ക് ശേഷം വിനായകൻ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. സിനിമയിലെ മനോഹരമായ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ‘മീനെ ചെമ്പുള്ളി മീനെ.. കായൽ കണ്ണീര് നീന്തി..’ എന്ന ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ 40000 ത്തിൽ അധികം ആളുകൾ വിഡിയോ കണ്ടു.   

മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ഗാനത്തിന് ലഭിക്കുന്നത്. മനോഹരമായ, ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയാണ് പാട്ട് മുന്നോട്ടുപോകുന്നത്. നിഖിൽ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.എസ്. റഫീഖിന്റെ വരികൾക്ക് ലീല എൽ. ഗിരീഷ് കുട്ടനാണ് സംഗീതം. കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. വിഡിയോ കാണാം;