Thursday 16 September 2021 09:59 AM IST : By സ്വന്തം ലേഖകൻ

സണ്ണി വെയ്ൻ , ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്...യുവതാരങ്ങളുടെ ‘ത്രയം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

thrayam

സണ്ണി വെയ്ൻ , ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്‍ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രയം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

നിരഞ്‍ജ് മണിയൻപിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്‍ണൻ, ഗോപീകൃഷ്‍ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്‍ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം – ജിജു സണ്ണി. അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ത്രയത്തിന്റെ സംഗീതം - അരുൺ മുരളീധരൻ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമിക്കുന്നത്.