Monday 24 September 2018 02:43 PM IST : By സ്വന്തം ലേഖകൻ

ഫിരംഗിയുടെ മാതൃക ജാക്ക് സ്പാരോയോ ?, തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ ആമിറിന്റെ ഫസ്റ്റ് ലുക്ക് എത്തി

ameer-1

ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസിൽ വലിയ കുലുക്കം സൃഷ്ടിച്ചാണ് ഓരോ അമീർഖാൻ ചിത്രവും വന്നു പോകുന്നത്. ഇപ്പോൾ മിസ്റ്റർ പെർഫക്ഷനിസ്റ്റിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ നു വേണ്ടിയാണ്.

ചിത്രത്തിലെ ആമിറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു. നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് ആണ് ഈ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഫിരംഗിയെന്നാണ് ആമിറിന്റെ കഥാപാത്രത്തിന്റെ പേര്. കൈയിൽ ഒരു മദ്യകുപ്പിയുമായി കുതിരപ്പുറത്തിരിക്കുന്ന ഫിരംഗിയാണ് പോസ്റ്ററിൽ. പശ്ചാത്തലത്തിൽ വലിയൊരു കപ്പലും കാണാം.

‘ദ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസി’ എന്ന ചിത്രത്തിൽ ജോണി ഡെപ്പ് അവതരിപ്പിച്ച ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ആമിറിന്റെ വേഷവിതാനങ്ങൾ.

ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോൺ ക്ലീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും മുൻപ് പുറത്തുവന്നിരുന്നു. വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും.