Wednesday 17 October 2018 04:08 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ടി.കെ രാജീവ് കുമാർ: ഒപ്പം രവി വര്‍മ്മനും സാബു സിറിലും റസൂല്‍ പൂക്കുട്ടിയും നിത്യാ മേനോനും; ‘കോളാമ്പി’ തുടങ്ങുന്നു

kolambi

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്ഷനും കട്ടും പറയാൻ ടി.കെ രാജീവ് കുമാർ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ നാളെ ചിത്രീകരണം തുടങ്ങും. രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി എന്നിവരാണ് താരനിരയിൽ. കോളാമ്പി മൈക്ക് നിരോധനത്തെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രം.

“നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും പിന്തുണയുമില്ലാതെ ഞാന്‍ ഇവിടെ വരെ എത്തുകയില്ലായിരുന്നു. എന്റെ രണ്ടാം ഇന്നിങ്സിലും കൂടെയുണ്ടാകണം എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു”.– രാജീവ് കുമാര്‍ പറയുന്നു.

നെയ്യാറ്റിന്‍കര കൃഷ്ണപുരത്ത് നാളെ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ ക്യാമറ ക്യാമറ രവി വര്‍മ്മന്‍, കലാസംവിധാനം സാബു സിറില്‍, ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി, സംഗീതം രമേശ് നാരായണന്‍. വൻ സാങ്കേതിക പ്രവർത്തകരോടൊപ്പം രാജീവ് കുമാർ എത്തുമ്പോൾ പ്രേക്ഷകരും വൻ പ്രതീക്ഷയിലാണ്.