Thursday 20 September 2018 03:34 PM IST : By സ്വന്തം ലേഖകൻ

വയറ്റത്തടിച്ച് പാടി ടൊവിനോ, ‘എവിടെയായിരുന്നു ഉണ്ണീ’യെന്ന് കൈലാസ് മേനോൻ; രസകരമായ വിഡിയോ കാണാം

tovi

കീബോർഡിൽ ശ്രുതി മീട്ടി, വയറ്റത്തടിച്ച് ‘പർദേസീ, പർദേസീ ജാനാനഹീ...’ എന്നുറക്കെ പാടി ടൊവിനൊ തോമസ്, ഒപ്പം,‘‘തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയിൽ പാട്ടുപാടി ജീവിക്കേണ്ടി വന്നേനേ’’ എന്ന ആത്മഗതവും. എന്തായാലും ടൊവിയുടെ ‘തമാശപ്പാട്ടിന്റെ’ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. താരം തന്നെയാണ് ഇത് സോഷ്യൽമീഡിയയിൽ പങ്ക് വെച്ചത്. ട്രെയിനിൽ എങ്ങനെ വയറ്റത്തടിച്ചു പാടാമെന്ന് വിഡിയോയിൽ ടൊവീനോ രസകരമായി അവതരിപ്പിക്കുന്നു.

‘ഇനി എന്റെ ജീവിതത്തിൽ മറ്റൊരു കീബോർഡിസ്റ്റ് ഇല്ല. എവിടെയായിരുന്നു ഉണ്ണീ’ എന്ന കുറിപ്പോടെ തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോനും വിഡിയോ പങ്കുവച്ചു. ‘‘കൈലാസേട്ടാ അടുത്ത സിനിമയിൽ എന്നെ കീബോർഡിസ്റ്റാക്കാമോ’’ എന്ന് ടൊവീനോ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം.