Wednesday 14 August 2019 11:22 AM IST : By സ്വന്തം ലേഖകൻ

ഇവരാണ് നായകൻമാർ! ജോജുവിന്റെ നേതൃത്വത്തിൽ മൂന്ന്, ടൊവീനോയുടെ വക ഒന്ന്: നിലമ്പൂരിലെത്തിയത് നാല് ലോഡ് അവശ്യ സാധനങ്ങൾ

tovino-new

നിലമ്പൂരിലെയും വയനാട്ടിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർ നിലമ്പൂരില്‍ എത്തിച്ചത് മൂന്ന് ലോഡ് അവശ്യ സാധനങ്ങൾ.

ടൊവീനോ തോമസ് സ്വന്തം നിലയില്‍ ഒരു ലോഡ് സാധനങ്ങളും എത്തിച്ചു. സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്നു ലോഡുകളാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിച്ചത്.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കളക്ഷന്‍ സെന്ററുകള്‍ നിന്നാണ് സാധനങ്ങള്‍ ശേഖരിച്ചത്. സാധനങ്ങള്‍ ശേഖരിക്കുന്നതിന് നടന്മാരായ ജോജു ജോര്‍ജും ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി.