Saturday 15 June 2019 12:05 PM IST : By സ്വന്തം ലേഖകൻ

രോഗക്കിടക്കയിൽ നിന്നു പ്രിയതാരത്തിന്റെ ശിൽപവുമായി അരുൺ! ചേർത്തു പിടിച്ച് ടൊവിനോ

tovino-new

ഒടുവിൽ തന്റെ പ്രിയതാരത്തിനുള്ള സമ്മാനവുമായി രോഗക്കിടക്കയിൽ നിന്ന് അരുൺ എത്തി. ടൊവിനോയുടെ കടുത്ത ആരാധകനായ കക്കോടി മോരീക്കര കാഞ്ഞിരോളി കെ.പി. അരുണാണ് ‘ടൊവിനോ’ ശിൽപവുമായി താരത്തെ കാണാനെത്തിയത്.

സന്ധികളിൽ വേദനയുണ്ടാക്കുന്ന ഹൈപ്പർ മൊബിലിറ്റി സിൻഡ്രോം എന്ന രോഗത്തിന്റെ പിടിയിലാണ് അരുൽ. വേദന വരുമ്പോൾ അഞ്ചുമിനിറ്റോളം കാഴ്ച മറയും. ഈ അസുഖം കാരണം സ്കൂളിൽ പോവാൻ കഴിയാറില്ല. കാറും ലോറിയുമടക്കമുള്ള വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിക്കുന്ന അരുൺ മികച്ചൊരു ശിൽപിയും ചിത്രകാരനും കൂടിയാണ്.

ടൊവിനോയെ ഒന്നു കാണണമെന്നായിരുന്നു അരുണിന്റെ ആഗ്രഹം. അരുണിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ ടൊവിനോയുമായി ബന്ധപ്പെട്ടതനുസരിച്ച് ഒരു ദിവസം രാത്രി ടൊവിനോ അരുണിനെ കാണാനെത്തിയിരുന്നു. അന്നു നിർമിച്ചു കൊണ്ടിരുന്ന ടൊവിനോയുടെ ചെറുശിൽപവുമായി ഇന്നലെ വൈകിട്ട് എട്ടോടെ അരുൺ ടൊവിനോയെ കാണാൻ മാവൂർ റോഡിലെ റാവിസ് ഹോട്ടലിലെത്തുകയായിരുന്നു.