Thursday 14 March 2019 03:04 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ജതിൻ രാംദാസ്! ടൊവീനോയുടെ ഫസ്റ്റ് ലുക്ക് വൈറൽ

tovino-new

ലൂസിഫറിൽ ടൊവീനോ തോമസ് ജതിൻ രാംദാസാകും. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ ഒരു സുപ്രധാന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. സമീപ കാലത്തെ ഏറ്റവും വേറിട്ട ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ.

ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ലൂസിഫർ. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലൻ വേഷത്തിലെത്തുമ്പോൾ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. ബാല, സായ്കുമാർ, ഫാസിൽ എന്നിവരും താരനിരയിലുണ്ട്.

മുരളി ഗോപി തിരക്കഥയെഴുതുന്ന ലൂസിഫർ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുക. മാര്‍ച്ച് 28ന് ലൂസിഫർ തിയറ്ററുകളിലെത്തും.