Saturday 10 August 2019 03:42 PM IST : By സ്വന്തം ലേഖകൻ

‘എന്റെ വീട് സുരക്ഷിതമാണ്, ഇങ്ങോട്ട് വരാം’! ദുരിതമനുഭവിക്കുന്നവരെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ച് ടൊവീനോ തോമസ്

tovino

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ച് ടൊവീനോ തോമസ്.

കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചിട്ടുണ്ട്.

‘കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ് , ഇങ്ങോട്ട് വരാം !
ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു !’ താരം കുറിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ താരം സജീവമായിരുന്നു. ഇക്കുറിയും താരം സജീവമായി രംഗത്തുണ്ട്.