Wednesday 08 May 2019 02:34 PM IST : By സ്വന്തം ലേഖകൻ

രണ്ടു പേരും കുറച്ച് ഗൗരവമുള്ള ചിന്തയിലാ! ടൊവിനോയുടെയും മകളുടെയും ചിത്രം വൈറൽ

tovino-1

ചുരുങ്ങിയ കാലത്തിനിടെ, പ്രേക്ഷകരുടെ ഇഷ്ടം നേടി, താരപദവിയിലേക്കുയർന്ന യുവനായകനാണ് ടൊവിനോ തോമസ്. തുടർ വിജയങ്ങളുമായി കരിയറിലെ തിളക്കമുള്ള ഘട്ടത്തിലൂടെയാണ് താരം ഇപ്പോൾ കടന്നു പോകുന്നത്.

സിനിമയയുടെ തിരക്കിനിടയിലും , കുടുംബത്തിനൊപ്പം സമയം ചിവവഴിക്കാൻ മടി കാണിക്കാത്ത ടൊവിനോ, അത്തരം നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഭാര്യയൊടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

tovino-2

ഇപ്പോഴിതാ, തന്റെയും മകളുടെയും ഒരേ പോസിലുള്ള രണ്ടു ചിത്രങ്ങൾ ടൊവിനോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

ചിത്രങ്ങളിൽ, പിന്നിൽ കൈകൾ കെട്ടി, അകലേക്കു നോക്കി നിൽക്കുകയാണ് അച്ഛനും മകളും. ഇരു ചിത്രങ്ങളുടെയും സാമ്യത തന്നെയാണ് ഹൈലൈറ്റ്. നീല നിറത്തിലുള്ള ഡ്രസാണ് ഇരുവരും അണിഞ്ഞിരിക്കുന്നതും.

എന്തായാലും ടൊവിനോ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രത്തിനു താഴെ കമന്റുകളും ലൈക്കുകളും നിറയുകയാണ്.