Monday 02 December 2019 09:11 AM IST : By സ്വന്തം ലേഖകൻ

‘ഒരു ആരാധകന് ഇതിൽ കൂടുതൽ എന്ത് വേണം’! ഫാന്‍ ബോയ് മൊമന്റുമായി ടൊവീനോ: പോസ്റ്റ് വൈറൽ

tovino-new

ഒരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് പ്രിയ നടൻ ടൊവീനോ തോമസ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പം നിൽക്കുന്ന ചിത്രം ടൊവീനോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ.

സ്പൈസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു സച്ചിൻ. അദ്ദേഹത്തോടൊപ്പം ടൊവിനോയും ഉണ്ടായിരുന്നു ഫ്ലാഗ് ഓഫിന്. ഒരു ആരാധകനെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ എന്താണ് ലഭിക്കേണ്ടത് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ കുറിച്ചത്.

ഏഴായിരത്തോളം താരങ്ങളാണ് മാരത്തോണിനായി അണിനിരന്നത്.

എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രമാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം.