Tuesday 11 September 2018 10:43 AM IST : By സ്വന്തം ലേഖകൻ

‘ടൊവിനോ മച്ചാനുമായി ഗ്യാപ്പിട്ടു നിൽക്കണേ’; ഉപദേശത്തിന് അനു സിത്താരയുടെ അഡാർ മറുപടി

tovi

തീവണ്ടിയിറങ്ങിയതിൽ പിന്നെ ടൊവിനോ തോമസിന് ട്രോളൻമാരും ആരാധകരും ഒരു പേര് ചാർത്തിക്കൊടുത്തിരിക്കുകയാണ്, ‘മലയാളത്തിലെ ഇമ്രാൻ ഹാഷ്മി.’ തീവണ്ടിയിലെ വൈറലായ ഒരു ലിപ് ലോക്ക് രംഗമാണ് ആ വിശേഷണത്തിന് പിന്നിൽ. മായാനദി, അഭിയും ഞാനും എന്നീ ചിത്രങ്ങൾക്കു പിന്നാലെ തീവണ്ടിയിലും താരം ലിപ് ലോക്കുമായെത്തിയതോടെയാണ് ആരാധകർ ആ പേര് ചാർത്തിക്കൊടുത്തിരിക്കുന്നത്.

ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ട്രോളന്മാർ അനുവിന് നേരെയായി. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു.

ഇപ്പോഴിതാ അനു സിത്താരക്ക് ഉപദേശം നൽകുന്ന ആരാധകന്റെ കമന്റും അതിന് താരം നൽകിയ അഡാർ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം അനു തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ''ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി''.

ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അനു പോസ്റ്റ് ചെയ്തത്.