Thursday 19 April 2018 05:16 PM IST : By സ്വന്തം ലേഖകൻ

ടൊവിനോ മച്ചാന്‍ ഒരു രക്ഷയുമില്ല! മറഡോണയിലെ പാട്ടും തകര്‍ത്തുവെന്ന് ആരാധകര്‍

tovi

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന ചിത്രം മറഡോണയിലെ കാതലേ... എന്ന ഗാനമെത്തി. പുതുമുഖ താരം ശരണ്യ ആര്‍ നായരാണ് ചിത്രത്തില്‍ നായിക. ടൊവിനോയുടെ തീവണ്ടി എന്ന ചിത്രത്തിലെ റൊമാന്റിക് ഗാനം ഇപ്പോഴും ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. അത്കൊണ്ട്തന്നെ പുതിയ ചിത്രത്തിലെ റൊമാന്റിക് ഗാനം കണ്ട് ആരാധകര്‍ ഏറെ ആവേശത്തിലാണ്.

ടൊവിനോ മച്ചാന്‍ ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ ലിറിക് വിഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. വിനായക് ശശികുമാറിന്റെ വനിരകള്‍ക്ക് സുശിന്‍ ശ്യാം ഈമം പകര്‍ന്നിരിക്കുന്നു. ശ്രുതി ശശിധരനാണ് കാതലേ...എന്ന ഗാനം. ആലപിച്ചിരിക്കുന്നത്.



ആഷിക് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ എന്നിവരുടെയെല്ലാം സഹസംവിധായകനായിരുന്നു വിഷ്ണു നാരായണ്‍.  ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനും, രചന നിവഹിച്ചിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയുമാണ്. സിനിമ മേയില്‍ തിയറ്ററുകളിലെത്തും.