Wednesday 03 April 2019 06:47 PM IST : By സ്വന്തം ലേഖകൻ

ആരാണീ കുട്ടിക്കുറുമ്പൻ ? പഴയ ചിത്രത്തിലെ പുതിയ താരത്തെ തിരഞ്ഞ് സോഷ്യൽ മീഡിയ

tovi-new

ഇതാരാണ് ? അമ്മയോട് ചേർന്നു നിൽക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ ചിത്രം കാട്ടി സോഷ്യൽ മീഡിയ ചോദിക്കുന്നു. ഫോട്ടോ കുറച്ച് പഴയതാണ്. മങ്ങിത്തുടങ്ങി. എങ്കിലുമൊന്നു ശ്രമിക്കൂ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

tovi-2

ഈ കുഞ്ഞൻ സുന്ദരനിപ്പോൾ മലയാള സിനിമയുടെ യുവതാരമാണെന്നതു മാത്രമാണ് ക്ലൂ. അതാരാണെന്നു കണ്ടു പിടിക്കാൻ ഒന്നു രണ്ടു വട്ടം സൂക്ഷിച്ചു നോക്കേണ്ടതൊന്നുമില്ലെന്നും ഇതു നമ്മുടെ സ്വന്തം ടൊവിനോ തേമസാണെന്നുമാണ് ആരാധകരുടെ കമന്റ ്. എന്തായാലും ചിത്രം ഇതിനോടകം വൈറലാണ്. ടൊവിനോയുടെ പുതിയ ചിത്രവുമായി ഒത്തു നോക്കി ഇതു ടൊവി തന്നെയെന്നുറപ്പിക്കുകയാണ് സോഷ്യൽ മീഡിയ.

ലൂസിഫറാണ് ടൊവിനോയുടെ പുതിയ റിലീസ്. ചിത്രം വൻ വിജയം നേടി പ്രദർശനം തുടരുമ്പോൾ താരത്തിന്റെ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ടൊവിനോയുടെ ആക്ഷൻ ചിത്രമായ ‘കൽക്കി’യുടെ ആദ്യ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും വൻ ഹിറ്റാണ്.