Saturday 15 February 2020 01:00 PM IST : By സ്വന്തം ലേഖകൻ

‘ഇച്ചിരി ലേറ്റ് ആയിപ്പോയി, എന്നാലും പിടിച്ചോ...’! ‘ഓൾഡ് ഈസ് ഗോൾഡ്’ ചിത്രം പങ്കുവച്ച് ടൊവീനോ

tovino

വേറിട്ട പ്രണയദിനാശംസകളുമായി നടൻ ടൊവീനോ തോമസ്. ഭാര്യ ലിഡിയയോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചാണ് താരം ഫെയ്സ്ബുക്കിൽ പ്രണയദിനാശംസകൾ കുറിച്ചത്.

‘ഇച്ചിരി ലേറ്റ് ആയിപ്പോയി, എന്നാലും പിടിച്ചോ ഒരു ആശംസ!! Happy Valentine’s Day !!’.– ചിത്രത്തിനൊപ്പം താരം കുറിച്ചു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ടൊവീനോയും ലിഡിയയും വിവാഹിതരായത്. തങ്ങളുടെ പ്രണയകഥ ടൊവിനോ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

പ്ലസ് ടു കാലത്താണ് ഇരുവരും പ്രണയത്തിലായത്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം കഴിച്ചത്.