Wednesday 29 January 2020 09:46 AM IST : By സ്വന്തം ലേഖകൻ

‘സൈഡിലും പുറകിലും നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ സീനിൽ നന്നായി കാണാം’! ഓർമ്മച്ചിത്രം പങ്കുവച്ച് ടൊവീനോ

tovino-new

മലയാളത്തിന്റെ പ്രിയ യുവനായകനാണ് ടൊവീനോ തോമസ്. സിനിമയ്ക്കപ്പുറം തന്റെതായ നിലപാടുകളിലൂടെ കേരളീയ പൊതു സമൂഹത്തിലും താരം സ്വീകാര്യനാണ്. ഇപ്പോഴിതാ, താൻ ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പിൽ നിന്ന ദിവസത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ടൊവീനോ. ഫെയ്സ്ബുക്കിൽ ടൊവിനോ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിനകം വൈറൽ ആണ്.

പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. എട്ടു വർഷം മുമ്പാണ് താരം ആ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ, ഒരു ജാഥ സീനിൽ താൻ അഭിനയിക്കുന്നതിന്റെ ചിത്രങ്ങളാണ് ടൊവീനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘This is where it all began! 8 years back on this day I stood in front of a movie camera for the first time ! സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം! #prabhuvintemakkal’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ടൊവീനോയുടെ പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.